പോക്സോ കേസിൽ യുവാവിന് ഏഴു വർഷം കഠിനതടവ്
1459877
Wednesday, October 9, 2024 6:00 AM IST
തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി പതിനൊന്നുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഏഴു വർഷം കഠിന തടവ്.
കരിമണ്ണൂർ കിളിയറ മാരാംകണ്ടത്തിൽ തങ്കച്ചനെയാണ് (39) തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി ആഷ് കെ. ബാൽ ഏഴു വർഷം കഠിന തടവിനും 85,000 രൂപ പിഴയും ശിക്ഷിച്ചത്. 2024 മാർച്ച് ഒന്പതിനാണ് കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമം നടത്തിയതിന് നാലു വർഷം കഠിന തടവും 50,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരു വർഷം തടവും 10,000 രൂപ പിഴയും അതിക്രമിച്ചു കയറിയതിന് രണ്ടു വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒന്പതു മാസവും കൂടി കഠിന തടവ് അനുഭവിക്കണം.