ആനവിലാസം സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി
1459866
Wednesday, October 9, 2024 6:00 AM IST
ആനവിലാസം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആനവിലാസം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആനവിലാസം സെന്റ്് ജോർജ് യുപി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി. തോട്ടം മേഖലയായ ആനവിലാസത്തെ 350 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളാണ് സെന്റ് ജോർജ് യുപി. ഇവിടുത്തെ ശുദ്ധജല ലഭ്യതയുടെ പരിമിതി മനസിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പോണ്‍സർഷിപ്പ് പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ആനവിലാസം ബ്രാഞ്ച് വാട്ടർ പ്യൂരിഫയർ സ്കൂളിന് ലഭ്യമാക്കിയത്.
എസ്ബിഐ ആനവിലാസം മാനേജർ പ്രിയ എസ്. പ്രഭു, സ്കൂൾ മാനേജർ ഫാ. റോബിൻ പട്രക്കാലായിൽ , ഹെഡ്മാസ്റ്റർ ജോസുകുട്ടി ജോസഫ് ,പി ടി എ പ്രസിഡന്റ് ബിജു പീറ്റർ, അധ്യാപകരായ അരുണ്‍ ദേവസ്യാ, സരുണ്‍ സാബു, ജെസി ജോസഫ്, സിമി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.