മുല്ലപ്പെരിയാർ ജലനിരപ്പ് 122.9 അടി
1459666
Tuesday, October 8, 2024 6:46 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 122.9 അടിയായി. അണക്കെട്ട് പ്രദേശത്ത് നേരിയ മഴ പെയ്തു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 225 ഘനയടിയാണ്. സെക്കൻഡിൽ 1233 ഘനയടി വെള്ളം കഴിഞ്ഞ ഒരാഴ്ചയിലേറെയായി തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ഇല്ലാത്തതിനാൽ ലോവർ ക്യാന്പ് വൈദ്യുതനിലയത്തിലെ വൈദ്യുതി ഉത്പാദനം കുറച്ചിരുന്ന തമിഴ്നാട് കേരളത്തിൽ മഴ മുന്നറിയിപ്പു ലഭിച്ചതോടെയാണ് കൂടുതൽ ജലം അണക്കെട്ടിൽനിന്നും ഒഴുക്കിത്തുടങ്ങിയത്. ഇവിടെ മഴ കനത്താൽ തമിഴ്നാട്ടിലേക്കുള്ള ജലത്തിന്റെ അളവ് വർധിപ്പിച്ചേക്കും.