അസീസി സ്പെഷൽ സ്കൂളിനു സിസി ടിവി നൽകി
1459387
Monday, October 7, 2024 3:05 AM IST
കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, തിരുപ്പൂർ ഗ്രീൻ സിറ്റി പ്രൈഡ് റോട്ടറി ക്ലബ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ റോട്ടറി സെവൻ വണ്ടേഴ്സ് ബൈക്ക് റൈഡിന്റെ ഭാഗമായി വെള്ളയാംകുടി അസീസി സ്പെഷൽ സ്കൂളിൽ സിസി ടിവി പ്രോജക്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക് ക്ലബ് നടപ്പിലാക്കുന്ന ബ്ലോസം പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.
തിരുപ്പൂർ റോട്ടറി ക്ലബിൽനിന്നു 13 അംഗങ്ങൾ ഹൈറേഞ്ചിലെ എഴു ക്ലബുകൾ സന്ദർശിച്ചു. തുടർന്നാണ് സ്കൂളിൽ പദ്ധതി നടപ്പിലാക്കിയത്. റോട്ടറി എഎസ്എസ്ഐ ഗവർണർ പി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബൈജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു ജോസ്, റോയി മാത്യു, അജോ ജോസഫ്, അജോ ഏബ്രഹാം, മിധുൻ കുര്യൻ, ബോണി എന്നിവർ പങ്കെടുത്തു.