ജീപ്പിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1458348
Wednesday, October 2, 2024 6:54 AM IST
പൂപ്പാറ: ബൈക്കിൽ ജീപ്പ് ഇടിച്ച് പരുക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൂപ്പാറ കൊല്ലംപറന്പിൽ വിഷ്ണുവാ (25) ണ് മരിച്ചത്. കഴിഞ്ഞ 29 ന് എസ്റ്റേറ്റ് പൂപ്പാറയിലാണ് ജീപ്പ് വിഷ്ണു ന്റെ ബൈക്കിൽ ഇടിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയാണ് മരിച്ചത്. പൂപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച വിഷ്ണു. പിതാവ്: വിജയരാജ്. മാതാവ്: മഞ്ജു.സഹോദരങ്ങൾ: മാളു, ദേവു.