കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി
1453383
Saturday, September 14, 2024 11:49 PM IST
മൂലമറ്റം: ഉപ്പുതറ പരപ്പില്‍നിന്നു മൂലമറ്റം വഴി ആലുവയിലേക്ക് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിച്ചു. രാവിലെ 5.15ന് സര്‍വീസ് ആരംഭിക്കും 5.30ന് വളകോട്, 6.15ന് വാഗമണ്‍, 7.15ന് മൂലമറ്റം, എട്ടിന് തൊടുപുഴ, 8.30ന് മൂവാറ്റുപുഴ, 9.05ന് പെരുമ്പാവൂര്‍, 9.40ന് ആലുവയിലെത്തി 10.30 ന് തിരികെ സര്‍വീസ് നടത്തും.
മൂലമറ്റം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ എടിഒ എന്‍.പി. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. ഡിപ്പോ എന്‍ജനിയര്‍ അഭിലാഷ്, സ്റ്റേഷന് മാസ്റ്റര്‍ പി.ആര്. പ്രസന്നന്, പഞ്ചായത്ത് മെംബര്‍ പി.എ. വേലുക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു. ഈ റൂട്ടില്‍ യാത്രാസൗകര്യം കുറവായതിനെ തുടര്‍ന്നാണ് പുതിയ സര്‍വീസ് ആരംഭിച്ചത്.