ഇടുക്കി പ്രസ് ക്ലബ്ബിൽ ഓണാഘോഷം
1453381
Saturday, September 14, 2024 11:49 PM IST
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷം.
വിമല പബ്ലിക് സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു.
മന്ത്രി റോഷി അഗസ്റ്റിന് ഓണസന്ദേശം നല്കി. നെഹ്റു ട്രോഫി വള്ളംകളിയില്‍ മികച്ച കാമറാമാനുള്ള അവാര്‍ഡ് നേടിയ എം.ടി. അഥീഷിന് മന്ത്രി മെമന്റോ സമ്മാനിച്ചു. ഡീന്‍ കുര്യാക്കോസ് എംപി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജു തരണിയില്‍, സെക്രട്ടറി സി.കെ.നവാസ്, കര്‍ഷക യൂണിയന്-എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, ഗോകുലം ഗ്രൂപ്പ് കമ്പനി ഡയറക്ടര്‍ കെ.കെ. പുഷ്പാംഗദന്, സിഎംപി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് എം.ജെ. ബാബു, പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ തുടങ്ങി യവർ പ്രസംഗിച്ചു.