സൈനിക് ക്യാന്പിൽ അഭിമാനമായി അഭിജിത്തും അർജുനും
1453087
Friday, September 13, 2024 11:50 PM IST
തൊടുപുഴ: എൻസിസി ദേശീയതലത്തിൽ സംഘടിപ്പിച്ച തൽസൈനിക് ക്യാന്പിൽ പങ്കെടുത്ത് തൊടുപുഴ ന്യൂമാൻ കോളജിലെ അർജുൻ രാജും അഭിജിത് ബിജുവും അഭിമാനമായി. കേരള -ലക്ഷദ്വീപ് ടീമിനെ പ്രതിനിധീകരിച്ചാണ് അഭിജിത്തും അർജുനും തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയത്.
ഡൽഹിയിൽ നടന്ന മത്സരങ്ങളിൽ പുരുഷ വിഭാഗം ടീം ഇന്ത്യയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഒബ്സ്റ്റക്കിൾ റേസ് ടീമിൽ അഭിജിത്ത് ബിജുവും ഹെൽത്ത് ആൻഡ് ഹൈജിൻ മത്സരത്തിൽ അർജുൻ രാജും കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചു. മലയാള വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ അഭിജിത്ത് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് മാക്കിൽ ബിജു-ലത ദന്പതികളുടെ മകനാണ്.
സുവോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥി അർജുൻ രാജ് കോഴിക്കോട് നടുവണ്ണൂർ ഭവതിക്കണ്ടിൽ രാജൻ -നിഷ ദന്പതികളുടെ മകനാണ്. വിദ്യാർഥികളെരക്ഷാധികാരി ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, 18 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ പ്രശാന്ത് നായർ, കോതമംഗലം രൂപത ഹയർ എഡ്യുക്കേഷൻ സെക്രട്ടറി റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, ലഫ്. കേണൽ അനിരുദ്ദ് സിംഗ്, ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സാജു ഏബ്രഹാം, പ്രഫ. ബിജു പീറ്റർ, ബർസാർ ഫാ. ഏബ്രഹാം നിരവത്തിനാൽ എന്നിവർ അഭിനന്ദിച്ചു.
ന്യൂമാൻ കോളജിൽ എൻസിസി കേഡറ്റുകളുടെ മികച്ച പരിശീലനത്തിനായി ഒബ്സ്റ്റക്കിൾ കോഴ്സ് ട്രെയിനിംഗ് സെന്റർ ഉൾപ്പെടെയുള്ള മികച്ച സംവിധാനങ്ങളുണ്ട്.
ഈ വർഷം മുതൽ സായുധസേനയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ വിവിധ പരീക്ഷകൾക്ക് സജ്ജരാക്കുന്ന പരിശീലന പരിപാടി കൂടി ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.