കാഞ്ചിയാർ പേഴുംകണ്ടത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു
1423869
Tuesday, May 21, 2024 12:00 AM IST
കട്ടപ്പന: വേനൽമഴ ശക്തി പ്രാപിച്ചതോടെ മണ്ണിടിച്ചിലും വ്യാപകമായി. ഇന്നലെ പെയ്ത കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു.
കാഞ്ചിയാർ പേഴുംകണ്ടം തുരുത്തിപ്പള്ളിൽ റോബിച്ചൻ മാത്യുവിന്റെ വീടിന്റെ മുൻവശത്തെ 15 മീറ്ററിലേറെ നീളമുള്ള സംരക്ഷണഭിത്തിയാണ് നിലംപൊത്തിയത്.
ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. മൂന്നു മാസം മുമ്പ് രണ്ടര ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ഭിത്തി നിർമിച്ചത്. കനത്തമഴയ്ക്കുശേഷം വലിയ ശബ്ദത്തോടെ പേഴുംകണ്ടം റോഡരികിലേക്ക് ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.
ഇഷ്ടികയും കോൺക്രീറ്റ് പാളികളും തട്ടി സമീപത്തെ വൈദ്യുതി പോസ്റ്റും ചെരിഞ്ഞിട്ടുണ്ട്.