പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടു പേർ അറസ്റ്റിൽ
1418045
Monday, April 22, 2024 3:33 AM IST
ചെറുതോണി: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ അറസ്റ്റിൽ. പോക്സോ കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ടു പേരെയാണ് കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത്.
പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കട്ടപ്പന സ്വദേശി കവലയിൽ എബിൻ ബെന്നി (20)യെ കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതിയെ സഹായിച്ച കഞ്ഞിക്കുഴി പഴയരിക്കണ്ടം തോട്ടത്തിൽ ബീന (35) യെ ഇന്നലെ അറസ്റ്റ് ചെയ്തു.
കഞ്ഞിക്കുഴി സിഐ കെ.എ. ഷിബിന്റെ നേതൃത്വത്തിൽ എസ്ഐ ഇ.എ നിസാർ, എസ്സിപിഒ അനീഷ്, വനിതാ സിപിഒ ജിനു ഇമ്മാനുവൽ എന്നിവരാണ് പ്രതികളെ പിടി കൂടിയത്.