യുഡിഎഫ് കുടുംബസംഗമം
1417550
Saturday, April 20, 2024 3:17 AM IST
രാജാക്കാട്: ഇടുക്കി പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയവിടുതി ക്ഷീരസംഘം ഓഡിറ്റോറിയത്തിൽ കുടുംബസംഗമം നടത്തി.
ചാണ്ടി ഉമ്മൻ എംഎൽഎ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. സിബി കൊച്ചുവള്ളാട്ട് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കക്ഷി നേതാക്കളായ അഡ്വ. സേനാപതി വേണു, എം.ജെ. കുര്യൻ, ജമാൽ ഇടശേരിക്കുടി, ജോസ് ചിറ്റടി, ആർ. ബാലൻപിള്ള, എം.പി. ജോസ്, അഡ്വ. എം.എൻ. ഗോപി, ജോഷി കന്യാക്കുഴി, ബെന്നി പാലക്കാട്ട്, കിങ്ങിണി രാജേന്ദ്രൻ, കെ.എസ്. ശിവൻ എന്നിവർ പ്രസംഗിച്ചു