വിദ്യാർഥികൾക്കായി നീന്തൽ പരിശീലനം
1339775
Sunday, October 1, 2023 11:02 PM IST
കോടിക്കുളം: അടിയന്തര സാഹചര്യങ്ങളിൽ സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കോടിക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ വിദ്യാർഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു.
പഞ്ചായത്തിലെ എട്ട് സ്കൂളുകളിൽ നിന്നുള്ള 100 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഹലീമ നാസർ അധ്യക്ഷത വഹിച്ചു. പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയുള്ള പരിശീലനമാണ് നൽകുന്നതെന്ന് പരിശീലകൻ ബേബി വർഗീസ് അറിയിച്ചു.