മരിച്ച നിലയിൽ കണ്ടെത്തി
1339263
Friday, September 29, 2023 11:27 PM IST
രാജകുമാരി: ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടി ബാലരാജിന്റെ മകൻ ആനന്ദ് രാജി (40) നെ മരിച്ച നിലയിൽ കണ്ടെത്തി.
ഇയാൾ ഒറ്റയ്ക്കു താമസിച്ചിരുന്ന വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജ്യോതി.