ലോക കരാട്ടെ ചാന്പ്യൻഷിപ്പ്: സന്തോഷ് അഗസ്റ്റിനു വെങ്കലം
1339052
Thursday, September 28, 2023 11:27 PM IST
പോത്താനിക്കാട്: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക കരാട്ടെ ചാന്പ്യൻഷിപ്പിൽ മാറ്റേഴ്സ് വിഭാഗത്തിൽ പോത്താനിക്കാട് സ്വദേശി സന്തോഷ് അഗസ്റ്റിൻ പനന്താനത്ത് ഇന്ത്യക്കായി വെങ്കല മെഡൽ നേടി.
കസിസ് ഷിറ്റോ റിയോ കരാട്ടെ സ്കൂളിലെ അധ്യാപകനാണ് സന്തോഷ്.31 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യ രണ്ടു സ്വർണവും ആറു വെള്ളിയും 21 വെങ്കലവും നേടി ഏഴാം സ്ഥാനത്തെത്തി.