പൈപ്പുകൾ സ്ഥാപിക്കാൻ മറ്റ് സാധ്യത നേടും
1337300
Friday, September 22, 2023 12:08 AM IST
മുട്ടം: ക ുടിവെള്ള പദ്ധതികൾക്കായി മാത്തപ്പാറ പ്രദേശത്തെ റോഡുകൾ വെട്ടിപ്പൊളിക്കാതെ പൈപ്പുകൾ സ്ഥാപിക്കാൻ മറ്റ് സാധ്യതകൾ പരിശോധിക്കുമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ വ്യക്തമാക്കി.
മുട്ടം, കുടയത്തൂർ, കരിങ്കുന്നം കുടിവെള്ള പദ്ധതികൾക്കായി മാത്തപ്പാറ പ്രദേശത്തെ റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരേ ഹെവൻ വാലി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് അധികൃതർ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയതിന്റെ അടിസ്ഥാ നത്തിൽ മറ്റ് സാധ്യതകൾ പരിശോധിക്കുമെന്ന് അറിയിച്ചത്.
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എൻ. സുനിൽ , വൈസ് പ്രസിഡന്റ് അജയൻ താന്നിക്കാമറ്റം, സെക്രട്ടറി പി.പി. ജോസി, ട്രഷറർ സോജി സോമൻ, ജോയിന്റ് സെക്രട്ടറി എൽസി കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.