വീടുനിർമാണത്തിനായി ഭൂമി കൈമാറി
1337298
Friday, September 22, 2023 12:08 AM IST
വണ്ണപ്പുറം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം പഞ്ചായത്തിലെ നിർധന കുടുംബത്തിന് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഭവന നിർമാണത്തിന് നൽകുന്ന മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം ജില്ലാ കളക്ടർ ഷീബ ജോർജ് കൈമാറി. സിബി ജേക്കബ് പടന്നമാക്കലിനും കുടുംബത്തിനുമാണ് സ്ഥലം നൽകിയത്.
സൗജന്യമായി സ്ഥലം നൽകിയ നൽകിയ ജിജി മഞ്ഞക്കുന്നേലിനെയും കുടുംബത്തെയും കളക്ടർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ് അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ മികവു പുലർത്തിയ എം. കെ.ബൈജുമോൻ, പൊന്നമ്മ ഗോപാലൻ, ഡോ. പ്രീതി അഗസ്റ്റിൻ , അഞ്ജിത ജയൻ എന്നിവരെയും യോഗത്തിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർമാരായ എം.ജെ. ജേക്കബ്, ഷൈനി റെജി, ജെപിസി ബിൻസ് സി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടോമി തോമസ് കാവാലം, ആൻസി സോജൻ, മെംബർമാരായ ആൽബർട്ട് ജോസ്, കെ.കെ.രവി, ജിജി സുരേന്ദ്രൻ, മിനി ആന്റണി, ടെസിമോൾ മാത്യു, ഡാനിമോൾ വർഗീസ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ.അജയ് എന്നിവർ പ്രസംഗിച്ചു.