കടുവയെ കണ്ട് ഭയന്നോടിയ എസ്റ്റേറ്റ് സൂപ്പർവൈസർ കുഴഞ്ഞുവീണു
1336795
Tuesday, September 19, 2023 11:21 PM IST
വണ്ടിപ്പെരിയാർ: 56-ാം മൈലിന് സമീപം കടുവയെ കണ്ട് ഭയന്ന് ഓടിയ എസ്റ്റേറ്റ് സൂപ്പർവൈസർ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണു. പട്ടുമല പള്ളിയുടെ സ്ഥലത്തെ സൂപ്പർവൈസർ തങ്കരാജാണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വണ്ടിപ്പെരിയാർ 56-ാം മൈലിന് സമീപം വാഹന യാത്രികർ കടുവയെ കാണുകയും വനപാലകർ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇൗ പ്രദേശത്തിനു സമീപമാണ് ഇന്നലെ രാവിലെ ഒൻപതോടെ കടുവയെ കണ്ടത്.