ഗ്രീൻവാലി യംഗ് മൈൻഡ്സ് ഭാരവാഹികളുടെ സ്ഥാനാരോഹണം
1575352
Sunday, July 13, 2025 7:12 AM IST
തൊടുപുഴ: മുട്ടം ഗ്രീൻവാലി യംഗ് മൈൻഡ്സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം ആറിന് മുട്ടം റൈഫിൾ ക്ലബ്ബിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജെവിൻ ജോസ്-പ്രസിഡന്റ്, റെജി വർഗീസ്- സെക്രട്ടറി, ബിജു ജോസഫ്-ട്രഷറർ എന്നിവരാണ് ഭാരവാഹികൾ. മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ.പി. പോൾ സ്ഥാനാരോഹണം നിർവഹിക്കും. റീജണൽ ചെയർമാൻ ജോസ് അൽഫോൻസ് മുഖ്യപ്രഭാഷണം നടത്തും. ഐ.സി. രാജു പ്രോജക്ടിന്റെയും പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ചാരിറ്റിപ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കും.
പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി തൈ നടീൽ, കാർഷിക പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷൻ, പുനരുപയോഗ പരിശീലനം എന്നിവ നടത്തും. പത്രസമ്മേളനത്തിൽ മുഖ്യരക്ഷാധികാരി അഡ്വ. ജോണ് വിച്ചാട്ട്, ഷിബു വെള്ളിമൂഴയിൽ, ജെബിൻ കോലത്ത്, റെജി കൂനംമാക്കൽ, ജെറി കൊട്ടാരച്ചിറ, സാജൻ പുന്നത്തറ എന്നിവർ പങ്കെടുത്തു.