ഇ​ടു​ക്കി: ജി​ല്ല​യി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഡി​ടി​പി​സി​യും ചേ​ർ​ന്ന് ജി​ല്ല​യി​ലെ വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സാ​ഹ​സി​ക വി​നോ​ദമേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മാ​യി 16ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തും.

രാ​വി​ലെ 10 മു​ത​ൽ ഒ​ന്നുവ​രെ ന​ട​ക്കു​ന്ന പ​രി​ശീ​ല​നം കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്രൊ​മോ​ഷ​ൻ സൊ​സൈ​റ്റി മു​ഖേ​ന​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 0486-2232248.