കെട്ടിട നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച നാലു പേര് പിടിയിൽ
1575484
Sunday, July 13, 2025 11:42 PM IST
കട്ടപ്പന: പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് നിര്‍മാണ സാമഗ്രഹികള്‍ മോഷ്ടിച്ച സംഭവത്തില്‍ നാലു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെയാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് ആറ് ഇരുമ്പ് ജനല്പാളികള് മോഷ്ടിച്ചു കടത്തിയത്. കട്ടപ്പന കുന്തളംപാറ സ്വദേശി സുനില്‍ തങ്കച്ചന്, തങ്കമണി നീലിവയല്‍ സ്വദേശി വിപിന്‍ വിജയന്, വെട്ടിക്കുഴക്കവല സ്വദേശി റിനു റെജി, ആക്രിക്കട ഉടമയായ സ്കറിയ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സാധനസാമഗ്രികള്‍ കാണാതായതോടെ സിസിടിവിയില്‍ കെട്ടിട ഉടമ നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരമറിയുന്നത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കട്ടപ്പന പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തില്‍ രാത്രി പത്തോടെ കട്ടപ്പന വെട്ടിക്കുഴക്കവലയിലെ സര്‍ക്കാര്‍ മദ്യവില്പനശാലയ്ക്കു സമീപത്തുനിന്നു മോഷ്ടാക്കളെ പിടികൂടുകയായിരുന്നു. കട്ടപ്പന സിഐ ടി.സി. മുരുകന്, എസ്ഐ ഡജി വര്‍ഗീസ്, എഎസ്ഐ ലെനിന്, എസിപിഒമാരായ അനൂപ് ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.