വിളംബര സന്ദേശം ഉദ്ഘാടനം ചെയ്തു
1575351
Sunday, July 13, 2025 7:12 AM IST
തൊടുപുഴ: വിളംബര സന്ദേശം ഉദ്ഘാടനം ചെയ്തുസ്റ്റ് 19, 20, 21 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സീനിയർ ജേർണലിസ്റ്റ് ഫോറം ദേശീയ സമ്മേളനത്തിന്റെ പ്രചാരണാർഥം ഇടുക്കി പ്രസ് ക്ലബ്ബിനു മുന്നിൽ നടത്തിയ വിളംബര സന്ദേശം തൊടുപുഴ നഗരസഭാ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു.
മുതിർന്ന മാധ്യമപ്രവർത്തകർ തങ്ങളുടെ പ്രവർത്തനകാലത്ത് സമൂഹത്തിൽ നടത്തിയ ഇടപെടലുകൾ എന്നും ഓർമിക്കപ്പെടുമെന്നും സമുഹത്തിൽ വേദനിക്കുന്നവന്റെ നാവായി മാധ്യമങ്ങൾ നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു വിളംബര സമ്മേളനം.
ജോയിന്റ് സെക്രട്ടറി എം.എൻ. സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ ജയിംസ് പന്തയ്ക്കൽ, സംസ്ഥാനകമ്മിറ്റിയംഗം എം.കെ. പുരുഷോത്തമൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കണ്ണോളി, വിൽസണ് കളരിക്കൽ, അഫ്സൽ ഇബ്രാഹിം, അഖിൽ സഹായി, കെ.ജി. പ്രദീപ് കുമാർ, ഒ.എൻ. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.