സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി
1575766
Monday, July 14, 2025 11:53 PM IST
തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡന്റെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. നഗരസഭ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബു സി. നായർ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ജിഎൽടി കോ-ഓർഡിനേറ്റർ പ്രഫ. സാംസണ് തോമസ് ഭാരവാഹികളുടെ സ്ഥാനരോഹണം നിർവഹിച്ചു. പ്രസിഡന്റായി ഷിബു സി. നായർ, സെക്രട്ടറിയായി എൻ. ആനന്ദ്, ട്രഷററായി അനിൽ എസ്. കോയിക്കൽ, വൈസ് പ്രസിഡന്റുമാരായി നിവേദ് കെ. ശ്യാം, കിരണ്‍ ജോസ് എന്നിവർ സ്ഥാനമേറ്റു.
സൈജൻ സ്റ്റീഫൻ, സി.സി. അനിൽകുമാർ, വിനോദ് കണ്ണോളിൽ, പി.വി. ഷാജു, എം.എൻ. സുരേഷ്, പി.എസ്. രാജേഷ്, ബാബു പള്ളിപ്പാട്ട് എന്നിവർ പ്രസംഗിച്ചു.