യൂത്ത് കോണ്‍ഗ്രസ് ശയനപ്രദക്ഷിണം നടത്തി
1575354
Sunday, July 13, 2025 7:12 AM IST
അടിമാലി: ദേശീയപാത നിർമാണം നിർത്തിവച്ച ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ദേശീയപാതയിൽ ശയനപ്രദക്ഷിണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളറയിലായിരുന്നു പ്രതിഷേധം.
ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ നിലപാടുകൾ തടസമാകുന്നുവെന്നും ജില്ലയിലെ ജനങ്ങളെ വനംവകുപ്പ് ദ്രോഹിക്കുകയാണന്നും യൂത്ത്കോണ്‍ഗ്രസ് ആരോപിച്ചു.
മുൻ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എ.കെ. മണി, ഡി. കുമാർ, ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.