കാറും ലോറിയും കൂട്ടിയിടിച്ച് 4 പേർക്കു പരിക്ക്
1575346
Sunday, July 13, 2025 7:11 AM IST
കുമളി: കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്കു പരിക്ക്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തൃശൂരിൽനിന്നു കുമളിയിലേക്ക് കല്യാണത്തിനു വരികയായിരുന്ന ഒരു കുടുംബത്തിലെ നാലംഗസംഘം സഞ്ചരിച്ച കാറും കുമളിയിൽനിന്നു വണ്ടിപ്പെരിയാറിലേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കുമളി 66-ാം മൈൽ ആശുപത്രിക്കു സമീപമായിരുന്നു അപകടം.
അപകടത്തിൽ കാർ യാത്രക്കാരായ തൃശൂർ സ്വദേശികളായ മുഹമ്മദ് അജ്മൽ, മുഹമ്മദ നിസാം, മുഹമ്മദ് ഹാരിസ്, അൻവർ ഷാഹിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ മുഹമ്മദ് അജ്മലിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെത്തുടർന്ന് കാറിന്റെ മുൻവശം പൂർണമായും തകർന്നു. അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. കുമളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.