റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് വയോധികന് പരിക്കേറ്റു
1575485
Sunday, July 13, 2025 11:42 PM IST
വണ്ടിപ്പെരിയാർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് വയോധികന് പരിക്കേറ്റു. ഏലപ്പാറ കോഴിക്കാനം സ്വദേശി വർഗീസി (71)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 12ഓടെയാണ് അപകടമുണ്ടായത്. കോഴിക്കാനം സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേർ കുമളിയിൽനിന്ന് ഓട്ടോറിക്ഷയിൽ കോഴിക്കാനത്തേക്ക് പോകുന്നതിനിടെ വണ്ടിപ്പെരിയാർ കക്കി കവലയ്ക്കു സമീപം തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. റോഡു മുറിച്ചുകടന്ന വർഗീസിനെ വണ്ടിപ്പെരിയാറിൽനിന്നു കുമളിയിലേക്ക് പോവുകയായിരുന്ന എർട്ടിഗ കാർ ഇടിക്കുകയായിരുന്നു.
തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ വർഗീസിനെ നാട്ടുകാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു.