വായനമാസാചരണം: ജില്ലാതല മത്സരം നടത്തി
1575476
Sunday, July 13, 2025 11:42 PM IST
തൊടുപുഴ: ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കുളിൽ സംഘടിപ്പിച്ച വായനമാസാചരണത്തിന്റെയും ജില്ലാതല മത്സരങ്ങളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ നിർവഹിച്ചു.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ജോസ് വഴുതനപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനി ബാബു മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നഗരസഭാ ചെയർമാൻ കെ. ദീപക് നിർവഹിച്ചു. ജോയി കാട്ടുവള്ളി, നൈസി തോമസ്, റെജി കുന്നംകോട്ട് എന്നിവർ പ്രസംഗിച്ചു.