വാന്‍ നിയന്ത്രണംവിട്ടു മറിഞ്ഞു
1575486
Sunday, July 13, 2025 11:42 PM IST
കുടയത്തൂര്‍: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ ശരംകുത്തിക്കു സമീപം വാന്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5.45ഓടെയായിരുന്നു അപകടം.
വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ പെരുമ്പാവൂര്‍ സ്വദേശികളാണ് വാനില്‍ ഉണ്ടായിരുന്നത്. റോഡില്‍നിന്നു തെന്നിമാറി താഴ്ചയിലേക്ക് വാഹനത്തിന്റെ മുന്‍ഭാഗം പതിക്കുകയായിരുന്നു. വാന്‍ പൂര്‍ണമായും താഴ്ചയിലേക്കു മറിയാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.