ലഹരിക്കെതിരേ ബോധവത്കരണ ക്ലാസും നൃത്ത-സംഗീത ശില്പവും
1575482
Sunday, July 13, 2025 11:42 PM IST
കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരിക്കെതിരേ വിമുക്തി ക്ലബ്ബിന്റെയും സോഷ്യല്‍ സര്‍വീസ് സ്കീമിന്റെയും ലിറ്റില്‍ കൈറ്റ്സിന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും നൃത്ത-സംഗീത ശില്പവും കുട്ടികളുടെ സൂംബ ഡാന്‍സ് അവതരണവും ഹൈസ്കൂള്‍ വിഭാഗം കുട്ടികളും അധ്യാപകരും ചേര്‍ന്ന് നിര്‍മിച്ച ഷോര്‍ട്ട് ഫിലിം ഉദ്ഘാടനവും നടന്നു.
കട്ടപ്പന എക്സൈസ് ഇന്‍സ്പെക്ടര്‍ അതുല്‍ ലോനന് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് ഷിനു മാനുവല്‍ കെ. രാജന് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനവിതരണവും ലഹരിക്കെതിരേ കുട്ടികള്‍ നിര്‍മിച്ച പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. സ്കൂള്‍ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ചാന്ദിനി, സോഷ്യല്‍ സര്‍വീസ് സ്കീം കോ-ഓര്‍ഡിനേറ്റര്‍മാരായ ജൂബി തോമസ്, ശ്രുതി തുടങ്ങിയവര്‍ നേതൃത്വം നല്കി.