കാർ മറിഞ്ഞു, യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു
1301743
Sunday, June 11, 2023 3:10 AM IST
കുളമാവ്: നിയന്ത്രണംവിട്ട കാർ നൂറടി താഴ്ചയിലേക്കു മറിഞ്ഞു.യാത്രക്കാരൻ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം.
കട്ടപ്പനയിൽനിന്ന് എറണാകുളത്തിനു പോയ കുന്തളംപാറ സ്വദേശി ജോസഫ് ജോണിന്റെ കാറാണ് മറിഞ്ഞത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ മുത്തിയുരുണ്ടയാറിനു സമീപമാണ് വാഹനം കൊക്കയിലേക്കു മറിഞ്ഞത്. കുളമാവ് എസ്ഐ നസീറും സംഘവും സ്ഥലത്തെത്തി.