നിയന്ത്രണംവിട്ട ടിപ്പർ കാറിലിടിച്ചു
1301740
Sunday, June 11, 2023 3:10 AM IST
തൊടുപുഴ: ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട ടിപ്പർലോറി കാറിലിടിച്ചു. ഇന്നലെ രാവിലെ തൊടുപുഴ ചാഴികാട്ട് ആശുപത്രിക്കു സമീപം പുഴയോര ബൈപാസിലായിരുന്നു അപകടം.
ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനെത്തുടർന്ന് നിയന്ത്രണംവിട്ട് എതിരേ വന്ന കാറിലിടിക്കുകയായിരുന്നു. ലോറിയുടെ പിൻ ചക്രങ്ങൾ ഉൗരിത്തെറിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.