കൊക്കയാർ ബാങ്ക് തെരഞ്ഞെടുപ്പ്: കർശന സുരക്ഷ ഉറപ്പാക്കണം
1301738
Sunday, June 11, 2023 3:10 AM IST
കൊക്കയാർ: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകളും അട്ടിമറികളും തടയാൻ ഹൈക്കോടതിവിധിയെത്തുടർന്ന് ഇക്കുറി കർശന സുരക്ഷ ഉറപ്പാക്കും.
സമാധാനപരമായി വോട്ടെടുപ്പ് നടത്തുക, പോലീസ് സുരക്ഷ ഉറപ്പാക്കുക, തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കുക, വോട്ടർമാരുടെ ചിത്രങ്ങൾ പൂർണമായും കാമറകളിൽ പകർത്തുക എന്നീ നിർദേശങ്ങൾ പാലിച്ചു വേണം ബാങ്ക് തെരഞ്ഞെടുപ്പ് നടത്താനെന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. യുഡിഎഫ് ചെയർമാൻ സണ്ണി ആന്റണി തുരുത്തിപള്ളിയാണ് ഹൈക്കോടതി സമീപിച്ചത്.