കട്ടപ്പന: ഇരുപതേക്കർ പൊതുശ്മശാന വിവാദത്തിൽ കട്ടപ്പന നഗരസഭ കാര്യാലയത്തിന് മുൻപിൽ സമരം ചെയ്ത ബി ജെ പി പ്രവർത്തകർക്കെതിരേ നഗരസഭ പോലീസിൽ പരാതി നൽകി. കാര്യാലയ വളപ്പിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ചാണ് പരാതി. വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് സമരം ചെയ്തവർക്കെതിരേ പരാതി നൽകിയിരിക്കുന്നതെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു. കഴിഞ്ഞ മേയ് 26 നാണ് ബിജെപി പ്രവർത്തകർ സമരം നടത്തിയത്.