മഹിളാ കോണ്‍ഗ്രസ് നേതൃസംഗമം നാളെ
1301719
Sunday, June 11, 2023 2:58 AM IST
ഇടുക്കി: മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമം നാളെ 10.30ന് ഇടുക്കി ജവഹർ ഭവനിൽ നടക്കും. ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്യും.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ , ഡിസിസി. പ്രസിഡന്റ് സി.പി.മാത്യു, കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, മഹിളാ കോണ്‍ഗ്രസ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.മിനിമോൾ തുടങ്ങിയവർ പ്രസംഗിക്കും.