ഉപ്പുതറ: മധ്യവയസ്കനെ കമ്പിവടിക്ക് അടിച്ചു പരിക്കേൽപിച്ച കേസിൽ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചിന്നാർ പുളിക്കുന്നു വീട്ടിൽ ബേബിച്ചനെ (55) അടിച്ചു പരിക്കൽപിച്ച സംഭവത്തിലാണ് ചിന്നാർ എസ്റ്റേറ്റ് ലയത്തിൽ കാർത്തിക്കി (23) നെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ ഹെലിബറിയ എസ്റ്റേറ്റ് ആശുപത്രി റോഡിൽ എസ്എൻഡിപി കെട്ടിടത്തിനു സമീപം സുഹൃത്ത് പളനിയുമായി ബേബിച്ചൻ സംസാരിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ കമ്പിവടിയുമായി കാർത്തിക് അടിക്കുകയായിരുന്നെന്നു പറയുന്നു. ബേബിച്ചന്റെ കാൽമുട്ട് തകരുകയും ഒടിവു സംഭവിക്കുകയും ചെയ്തു. മുൻവൈരാഗ്യമാണ് മർദനത്തിനു കാരണമെന്ന് ഉപ്പുതറ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.