കട്ടപ്പന മർച്ചന്റ്സ് അസോ. വാർഷിക പൊതുയോഗം
1301369
Friday, June 9, 2023 10:53 PM IST
കട്ടപ്പന: കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെ 52ാം വാർഷിക പൊതുയോഗം നാളെ രാവിലെ 10.30ന് കട്ടപ്പന മുനിസിപ്പൽ ടൗണ്‍ഹാളിൽ നടക്കും. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ് അധ്യക്ഷത വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി കെ.പി. ഹസൻ അറിയിച്ചു.
ഞായറാഴ്ച തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പൊതുയോഗം പ്രമാണിച്ച് രണ്ടുവരെ അവധിയായിരിക്കും
59കാരിയോട് അശ്ലീല സംഭാഷണം:
യുവാവ് പിടിയിൽ
ഉപ്പുതറ: 59കാരിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും തോളിൽ അടിക്കുകയും ചെയ്ത സംഭവത്തിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട കോട്ടക്കുഴി വിനോദി (24) നെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 11.30ന് റേഷൻസാധനങ്ങൾ വാങ്ങി വീട്ടിലേക്കു പോകുകയായിരുന്ന സ്ത്രീയോടാണ് മോശമായി പെരുമാറിയത്.
മാട്ടുക്കട്ട സർക്കാർ സ്കൂളിനു സമീപമാണ് സംഭവം ഉണ്ടായത്. സ്ത്രീയുടെ പരാതിയിലാണ് ഉപ്പുതറ പോലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.