പിഴ ചുമത്താനുള്ള നീക്കം പിന്‍വലിക്കണമെന്ന്
1301366
Friday, June 9, 2023 10:53 PM IST
നെടുങ്കണ്ടം: കമ്പി, പൈപ്പ്, ഷീറ്റ് തുടങ്ങി കെട്ടിടനിര്‍മാണ സാമഗ്രികൾ കയറ്റിക്കൊണ്ടുപോകുന്ന ചെറുവാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് വൻ തുക പിഴ ഈടാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേല്‍ ആവശ്യപ്പെട്ടു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ച് വലിയ വാഹനങ്ങള്‍ക്ക് എല്ലാ റോഡുകളിലൂടെയും സാധനങ്ങൾ കൊണ്ടുപോകാനാകില്ലെന്ന വസ്തുത കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
കുമാരമംഗലം: പഞ്ചായത്തിലെ 2022-23 ജനകീയാസൂത്രണ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ച ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർക്ക് കൃഷിഭവന്റെ മേൽനോട്ടത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ പി.ഐ. റഷീദ, കൃഷി അസിസ്റ്റന്റുമാരായ വി.കെ.ജിൻസ്, വി.എം. സിദ്ധിഖ്, ജിജി സെബാസ്റ്റ്യൻ, ജിബി ജോളി തുടങ്ങിയവർ പങ്കെടുത്തു.
നേത്രപരിശോധന ക്യാന്പ് നാളെ
തൊടുപുഴ: ഫാത്തിമ കണ്ണാശുപത്രിയിൽ നാളെ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സൗജന്യ നേത്രപരിശോധന ക്യാന്പ് നടത്തും. സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ നടത്തും. ഫോണ്‍: 8281594778.