ഭവന പദ്ധതി: താക്കോൽദാനം ഇന്ന്
1300855
Wednesday, June 7, 2023 10:53 PM IST
കലൂർ: റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് ഈ വർഷം നിർമിച്ചു നൽകുന്ന ഒൻപതു ഭവനങ്ങളിൽ പൂർത്തിയായ മൂന്നു വീടുകളുടെ താക്കോൽ ദാനം ഇന്ന് വൈകുന്നേരം ആറിന് കലൂർ റോട്ടറി ക്ലബിൽ നടക്കും. പ്രസിഡന്റ് ചാർലി ജെയിംസ് അധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്.രാജ് മോഹൻ നായർ, ഡീൻ കുര്യാക്കോസ് എംപി , മാത്യൂ കുഴൽ നാടൻ എംഎൽഎ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ , കലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് , ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് എന്നിവർ പ്രസംഗിക്കും. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ യോഗത്തിൽ ആദരിക്കും.