അനധികൃത ബോർഡുകൾ നീക്കംചെയ്യണം
1300626
Tuesday, June 6, 2023 11:39 PM IST
തൊടുപുഴ: നഗരസഭാ പരിധിയിൽ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങളുടെ താത്കാലിക ബോർഡുകളും അനധികൃത ഫ്ളക്സ് ബോർഡുകളും കൊടികളും തോരണങ്ങളും ഇന്നുമുതൽ നീക്കം ചെയ്യുന്നതിന് ഇന്നലെ ചേർന്ന മുനിസിപ്പൽതല കമ്മിറ്റി തീരുമാനിച്ചു.
നഗരപരിധിയിൽ ഇലക്ട്രിക് പോസ്റ്റുകളിലും വെയ്റ്റിംഗ് ഷെഡുകളിലും നിരോധിത പ്ലാസ്റ്റിക് ഷീറ്റുകളിൽ പരസ്യം സ്ഥാപിക്കുന്നതായും വ്യാപാര സ്ഥാപനങ്ങളുടെ താത്കാലിക ബോർഡുകളും കമാനങ്ങളും റോഡിലേക്കും ഫുട്പാത്തുകളിലേയ്ക്കും ഇറക്കി സ്ഥാപിക്കുന്നതായും യോഗം വിലയിരുത്തി.
ഇത്തരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും കൊടികളും തോരണങ്ങളും നീക്കം ചെയ്യുന്നതോടൊപ്പം ഇവ സ്ഥാപിച്ചിട്ടുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.