കരിമണ്ണൂർ ടൗണ് കപ്പേളയിൽ തിരുനാൾ
1300358
Monday, June 5, 2023 10:55 PM IST
കരിമണ്ണൂർ: ടൗണ് കപ്പേളയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 12, 13 തിയതികളിൽ ആഘോഷിക്കും. 11 വരെ ദിവസവും വൈകുന്നേരം 4.30നു നൊവേന, വിശുദ്ധ കുർബാന.
12നു രാവിലെ 6.30നു പള്ളിയിൽ വിശുദ്ധ കുർബാന. 4.15നു ലദീഞ്ഞ്. 4.30നു വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസഫ് വടക്കേടത്ത്, കപ്പേളയിലേക്ക് പ്രദക്ഷിണം, നൊവേന.
13നു രാവിലെ 6.30നു വിശുദ്ധ കുർബാന പള്ളിയിൽ. 9.30നു കപ്പേളയിൽ നൊവേന, ലദീഞ്ഞ്, 10നു തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോണ്സണ് വാമറ്റത്തിൽ, പ്രദക്ഷിണം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. സ്റ്റാൻലി പുൽപ്രയിൽ അറിയിച്ചു.
ആദ്യചൊവ്വാ ആചരണം
രാജാക്കാട്: ഇടുക്കി രൂപതയിൽ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന തീർഥാടന ദൈവാലയമായ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ ആദ്യചൊവ്വാ ആചരണം ഇന്നു നടക്കുമെന്ന് വികാരി ഫാ.ജോബി വാഴയിൽ, സഹവികാരി ഫാ.പ്രിൻസ് പുളിയാങ്കൽ എന്നിവർ അറിയിച്ചു.രാവിലെ ആറിന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും. വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന.