ബർലിൻ സ്പെഷൽ ഒളിന്പിക്സ് താരങ്ങൾക്ക് വിജയാശംസ
1299847
Sunday, June 4, 2023 6:42 AM IST
പന്നിമറ്റം: ജർമനിയിലെ ബെർലിനിൽ നടക്കുന്ന സ്പെഷൽ ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജില്ലയിലെ കായിക താരങ്ങൾക്ക് യാത്രയയപ്പ് നൽകി. പന്നിമറ്റം അനുഗ്രഹ നികേതൻ സ്പെഷൽ സ്കൂളിൽ നടന്ന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, ബ്ലോക്ക് മെംബർ ഡാനി വർഗീസ്, പഞ്ചായത്തംഗങ്ങളായ മോഹൻദാസ് പുതുശേരി, രേഖ പുഷ്പരാജൻ, രാജു കുട്ടപ്പൻ, സംസ്ഥാന ടഗ് ഓഫ് വാർ ഓർഗനൈസിംഗ് സെക്രട്ടറി ജോണ്സണ് ജോസഫ്, ജില്ലാ ഖോഖോ അസോസിയേഷൻ സെക്രട്ടറി ഡോ. ബോബു ആന്റണി, മുൻ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി, പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജേക്കബ് റാത്തപ്പിള്ളിൽ, എഐഡി സംസ്ഥാന ചെയർമാൻ ഫാ. റോയ് വടക്കേൽ, എസ്ഒബി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ, ജില്ലാ കോ-ഓർഡിനേറ്റർ ഫാ. ക്ലീറ്റസ് ടോം ഇടശേരിൽ, സിസ്റ്റർ മെർളി തെങ്ങുംപിള്ളി, പിഎഐഡി ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ബീച്ച് വോളിബോളിൽ പന്നിമറ്റം സ്പെഷൽ സ്കൂളിൽനിന്നു സപർണ ജോയി, ദിവ്യ തങ്കപ്പൻ, ബാസ്്കറ്റ് ബോളിൽ പരപ്പ് ചാവറഗിരി സ്പെഷൽ സ്കൂളിലെ ഗോകുൽ ഗോപി, ടെന്നീസിൽ അടിമാലി കാർമൽ ജ്യോതി സ്പെഷൽ സ്കൂളിലെ അനുമോൾ ടോമി, ഹാൻഡ് ബോളിൽ പൈനാവ് അമൽ ജ്യോതി സ്പെഷൽ സ്കൂളിലെ ശ്രീക്കുട്ടി നാരായണൻ എന്നിവരാണ് ജില്ലയിൽനിന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.