കല്ലാർ സ്കൂൾ ഇരട്ടകളുടെ സംഗമഭൂമിയായി
1299290
Thursday, June 1, 2023 10:56 PM IST
നെടുങ്കണ്ടം: ഇരട്ടകളുടെ സംഗമഭൂമിയായി കല്ലാർ ഗവ. എൽപി സ്കൂൾ. പത്ത് ജോഡി ഇരട്ടകളാണ് സ്കൂളിലെ വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നേടിയത്. കഴിഞ്ഞ വർഷവും സ്കൂളിൽ പത്ത് ജോഡി ഇരട്ടകൾ എത്തിയിരുന്നു.
ഇത്തവണയും ഇരട്ടക്കൂട്ടങ്ങൾ എത്തിയതോടെ സ്കൂളിലെ പ്രവേശനോത്സവത്തിൽ
ഇവരായിരുന്നു താരങ്ങൾ. മുഹമ്മദ് ആഷിൽ-മുഹമ്മദ് ആദിൽ, ആരവ്-പ്രിയ, ആദിത്യൻ-അനാമിക, വിഘ്നേഷ് -വിനായക്, ദേവകി-കാശിനാഥ്, ഭദ്രനന്ദ-ഭാഗ്യനന്ദ, ലോഹിത് -ലോജിത്, ഷിയോൺ-ജിയോൺ, അമല-അഖില, ആദികൃഷ്ണ-ആര്യനന്ദ എന്നിവരാണ് സ്കൂളിലെത്തിയ ഇരട്ടകൾ.
തുടർച്ചയായി ഇരട്ടകൾ എത്തുന്നതിന്റെ സന്തോഷത്തിലാണ് സ്കൂൾ അധികൃതർ.