വാഹനാപകടത്തിൽ യുവാവ് മരിച്ചു
1283203
Saturday, April 1, 2023 10:42 PM IST
വണ്ടിപ്പെരിയാർ: മഞ്ജുമല മാരിയമ്മൻ ക്ഷേത്രത്തിനു സമീപത്തെ താമസക്കാരനായ പ്രസന്നൻ (30) തേനി ദേവദാനപ്പെട്ടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ അഞ്ചോടെയാണ് അപകടമുണ്ടായത്.
ദേവദാനപ്പെട്ടിക്കു സമീപം വാഹനം നിർത്തി ഡ്രൈവർ അഖിൽ പുറത്തിറങ്ങിയപ്പോൾ പിന്നിൽനിന്നു വന്ന കണ്ടെയ്നർ ലോറി നിർത്തിയിട്ടിരുന്ന ഇവരുടെ കാറിൽ ഇടിക്കുകയിരുന്നു. കാർ തലകീഴായി കുഴിയിലേക്കു മറിഞ്ഞു. കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ഉറങ്ങുകയിരുന്ന പ്രസന്നന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
മൃതദേഹം തേനി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വണ്ടിപ്പെരിയാറിലെത്തിച്ച് ഇന്ന് രാവിലെ പത്തിനു സംസ്കരിക്കും. ഭാര്യ: ധന്യ. പിതാവ്: പത്മനാഭൻ. മാതാവ്: മല്ലിക.