ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി കാർഷിക സെമിനാർ
1281858
Tuesday, March 28, 2023 10:53 PM IST
ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി നാളെ രാവിലെ 10 മുതൽ തടിയന്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ സ്വാശ്രയ ഹരിതസംഗമം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് കുടിയേറ്റ കർഷകർ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തും.
കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സെമിനാർ ഉദ്ഘാടനം ചെയ്യും. ജിഡിഎസ് വൈസ് പ്രസിഡന്റ് ഫാ. ഷാജി പൂത്തറ മോഡറേറ്ററായിരിക്കും. കെസിസി പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയിൽ വിഷയാവതരണം നടത്തും.
ഷാജി കണ്ടച്ചാൻകുന്നേൽ, ലിസി കുര്യൻ, സി.എസ്. സെബിൻ എന്നിവർ നേതൃത്വം നൽകും.
മീനപ്പൂര മഹോത്സവം
കാമാക്ഷി: ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം 30 മുതൽ ഏപ്രിൽ മൂന്നു വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ, മേൽശാന്തി പ്രതീഷ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.