ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിനു മുമ്പില്‍ സമരം
1281857
Tuesday, March 28, 2023 10:53 PM IST
നെടുങ്കണ്ടം: കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ജനവാസമേഖലയിലും കാര്‍ഷികമേഖലയിലും കടുവ, പുലി, കാട്ടാന, പന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണം പതിവാകുന്ന സാഹചര്യത്തിലാണ് കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ നടത്തിയത്.
ധര്‍ണ കെപിസിസി സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് കളത്തുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ജോസ് മുത്തനാട്ട്, എം.എസ്. അനില്‍ കുമാര്‍, ജെയിംസ് പ്ലാത്തോട്ടം, കെ.സി. ബിജു, ഷാജി വൈക്കംപറമ്പില്‍, ബെന്നി മുക്കുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.