ലാംപ് ലൈറ്റിംഗ് സെറിമണി
1281321
Sunday, March 26, 2023 10:52 PM IST
മുതലക്കോടം: ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗിൽ ലാംപ് ലൈറ്റിംഗ് സെറിമണി നടത്തി. പ്രൊവിൻഷ്യൽ സിസ്റ്റർ ക്രിസ്റ്റി അറക്കത്തോട്ടം എസ്എച്ച് അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജയൻ ജെയിംസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ഡോ. ആശാ മരിയ എസ്എച്ച് സമ്മാനവിതരണം നടത്തി. സിസ്റ്റർ ജെയിൻ ഫ്രാൻസിസ്, സിസ്റ്റർ തെരേസ, സോഫി സെബാസ്റ്റ്യൻ, റിമിൻ മരിയ രാജു എന്നിവർ പ്രസംഗിച്ചു.
ബൈബിൾ കൺവൻഷൻ
നെടുങ്കണ്ടം: തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന ബൈബിൾ കൺവൻഷൻ 30, 31, ഏപ്രിൽ ഒന്ന് തിയതികളിൽ നടക്കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന കൺവൻഷൻ രാത്രി ഒമ്പതിനു സമാപിക്കുമെന്ന് വികാരി ഫാ. തോമസ് ശൗര്യാംകുഴി അറിയിച്ചു.
ഏപ്രിൽ ഒന്നിനു വൈകുന്നേരം അഞ്ചി ന് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിനു സ്വീകരണം, തുടർന്ന് വിശുദ്ധ കുർബാന.
ഒന്നിന വൈകുന്നേരം നാലു മുതൽ ആറു വരെ കുമ്പസാരത്തിനു പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വിജയമാത പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണു വാഹന പാർക്കിംഗ്.