യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
1266082
Wednesday, February 8, 2023 11:08 PM IST
ചെറുതോണി: യുവതിയെ വീടിനടുത്തുള്ള കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിന്പൻ ചാലിസിറ്റി സിഎസ്ഐ കുന്ന് കുറുന്തോട്ടത്തിൽ ബിൻസിന്റെ ഭാര്യ ഗ്രീഷ്മ (24) യെയാണു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്.
പ്രണയത്തിലായിരുന്ന തോപ്രാംകുടി സ്കൂൾസിറ്റി സ്വദേശിനിയായ ഗ്രീഷ്മയും ബിൻസും ഒരു വർഷമായി ഒരുമിച്ചു കഴിയുകയായിരുന്നു. ഇവർ തമ്മിൽ കുടുംബകലഹം പതിവായിരുന്നെന്നു നാട്ടുകാർ പറയുന്നു.
ഇടുക്കി ആർഡിഒ അരുണ്‍ എസ്. നായർ, ഡിവൈഎസ്പി ബിനു ശ്രീധർ, ഇടുക്കി സിഐ ബി. ജയൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹ പരിശോധന പൂർത്തിയാക്കി. ആത്മഹത്യയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.