ജാതിസർട്ടിഫിക്കിന്റെ കാലതാമസം ഒഴിവാക്കാൻ നടപടി
1266062
Wednesday, February 8, 2023 11:02 PM IST
ഉപ്പുതറ: അനാവശ്യ വ്യവസ്ഥകൾ ഉന്നയിച്ചു ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം നിഷേധിക്കുന്നുവെന്ന പരാതിയിൽ നടപടിയായി. ദീപിക വാർത്തയെത്തുടർന്നാണു നടപടി.
അപേക്ഷയിൽ റവന്യൂ അധികൃതർ അകാരണമായി കാലതാമസം വരുത്തുന്നതായാണ് പരാതി ഉയർന്നത്. ജാതി തെളിയിച്ച് പിതാവിനും സ്വന്തമായും മുന്പു ലഭിച്ച സാക്ഷ്യപത്രത്തിന്റെയും സ്കൂൾ സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ, അംഗീകൃത സമുദായ സംഘടനകളുടെ സാക്ഷ്യപത്രം തുടങ്ങിയ തെളിവുകൾ സഹിതമാണ് ഓൺ ലൈനിൽ അപേക്ഷ സമർപ്പിക്കുന്നത്.
എന്നാൽ, സാക്ഷ്യപത്രമുള്ള സമാന ജാതിയിൽപ്പെട്ട രണ്ടു പേരെ സാക്ഷിയായി താലൂക്ക് ഓഫീസിൽ നേരിട്ടു ഹാജരാക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നതായും ആക്ഷേപം ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് അപേക്ഷയിൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് പീരുമേട് തഹസീൽദാർ നിർദേശം നൽകി.