ഗ്രാ​മ​സ​ഭ​ക​ള്‍ പ്ര​ഹ​സ​ന​മെ​ന്ന്
Sunday, February 5, 2023 10:06 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലെ ഗ്രാ​മ​സ​ഭ​ക​ള്‍ പ്ര​ഹ​സ​ന​മാ​കു​ക​യാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ഗ്രാ​മ​സ​ഭ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ ഒ​രു വാ​ര്‍​ഡി​ലെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ന്‍റെ 10 ശ​ത​മാ​ന​മെ​ങ്കി​ലും ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണു നി​യ​മം. പ​ല ഗ്രാ​മ​സ​ഭ​ക​ളി​ലും ഇ​രു​പ​തി​ല്‍ താ​ഴെ ആ​ളു​ക​ള്‍ മാ​ത്ര​മാ​ണു പ​ങ്കെ​ടു​ക്കു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഗ്രാ​മ​സ​ഭ ന​ട​ക്കു​ന്ന​താ​യു​ള്ള അ​റി​യി​പ്പു ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ന്നു​ണ്ട്. ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു ഗ്രാ​മ​സ​ഭ​ക​ള്‍ ന​ട​ത്താ​ത്ത ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക​യും കോ​റം തി​ക​യാ​തെ ന​ട​ത്തി​യ ഗ്രാ​മ​സ​ഭ​ക​ള്‍ അ​സാ​ധു​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ശ്യാ​മ​ള വി​ശ്വ​നാ​ഥ​ന്‍, ര​ശ്മി റോ​യി, സൂ​സ​ന്‍ ചാ​ണ്ടി, ല​ത രാ​ജ​ശേ​ഖ​ര​ന്‍, ഉ​ഷ ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.