പ​ട്ടി​ശേ​രി അ​ണ​ക്കെ​ട്ടിനു ബ​ജ​റ്റി​ൽ 14 കോ​ടി രൂ​പ
Saturday, February 4, 2023 10:21 PM IST
മ​റ​യൂ​ർ: 2014ൽ ​തു​ട​ങ്ങി​യ കാ​ന്ത​ല്ലൂ​ർ പ​ട്ടി​ശേ​രി അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ധി​ക​മാ​യി 14 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ബ​ജ​റ്റി​ൽ പ​ണം അ​നു​വ​ദി​ച്ച​തോ​ടെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു കാ​ന്ത​ല്ലൂ​രി​ലെ കാ​ർ​ഷി​ക​മേ​ഖ​ല.

2022 മാ​ർ​ച്ചി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ചി​രു​ന്ന തു​ക​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു കാ​ണി​ച്ച് ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണു 14 കോ​ടി രൂ​പ​യും കൂ​ടി അ​നു​വ​ദി​ച്ച​ത്.

നി​ല​വി​ല്‍ 60 ശ​ത​മാ​നം നി​ര്‍​മാ​ണ​മാ​ണു ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 13 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണു നി​ർ​മാ​ണം. 2014ല്‍ ​ആ​രം​ഭി​ച്ച പ​ട്ടി​ശേ​രി അ​ണ​ക്കെ​ട്ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു 26 കോ​ടി രൂ​പ​യാ​ണു വ​ക​കൊ​ള്ളി​ച്ചി​രു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം 20 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. 140 മീ​റ്റ​ര്‍ നീ​ള​വും 33 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​മാ​ണ് അ​ണ​ക്കെ​ട്ട് നി​ര്‍​മി​ക്കു​ന്ന​ത്.