16.5 ലിറ്റർ വിദേശമദ്യവുമായി സിപിഎം നേതാവ് പിടിയിൽ
1263980
Wednesday, February 1, 2023 10:31 PM IST
ഉപ്പുതറ: വിൽപനയ്ക്കായി സൂക്ഷിച്ച 16.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി സിപിഎം നേതാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സിപിഎം മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറി മങ്ങാട്ടുശേരിൽ എം.ആർ. രതീഷ് (40) നെയാണ് പീരുമേട് എക്സൈസ് ഇൻസ്പെക്ടർ പി.കെ. സതീഷും സംഘവും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ 11നു നടത്തിയ റെയ്ഡിൽ വീടിന്റെ ടെറസിനു മുകളിൽ ഒളിപ്പിച്ച നിലയിൽ അര ലിറ്ററിന്റെ 33 കുപ്പി മദ്യം കണ്ടെത്തി. പ്രിവന്റീവ് ഓഫീസർമാരായ വി.പി. സാബുലാൽ, സുരേഷ് ബാബു, അഭിലാഷ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ പി.ഡി. സേവ്യർ, ഷിജു ദാമോധരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. എസ് . അനീഷ്, രാജു പി. ഭാസ്കർ, സലീഷ വി. ഹമീദ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.